Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Plot

Kozhikode

ക​ളം തെ​ളി​ഞ്ഞു; കോ​ഴി​ക്കോ​ടി​നി രാ​ഷ്‌‌ട്രീ​യ​ച്ചൂ​ടി​ല്‍ തി​ള​ച്ചു​മ​റി​യും

ക​ളം തെ​ളി​ഞ്ഞു; കോ​ഴി​ക്കോ​ടി​നി രാ​ഷ്‌‌ട്രീ​യ​ച്ചൂ​ടി​ല്‍ തി​ള​ച്ചു​മ​റി​യും
കോ​ഴി​ക്കോ​ട്: ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ വൈ​കി​യാ​ണെ​ങ്കി​ലും കോ​ണ്‍​ഗ്ര​സും മു​സ്‌​ലിം​ലീ​ഗും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലെ ചി​ത്രം ഏ​റെ​ക്കു​റെ വ്യ​ക്ത​മാ​യി.

എ​ല്‍​ഡി​എ​ഫി​ല്‍ ആ​ര്‍​ജെ​ഡി​ക്കു ന​ല്‍​കി​യ വ​ട​ക​ര​യി​ലും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സി​പി​എം സ്വ​ത​ന്ത്ര​ര്‍ മ​ത്സ​രി​ച്ച കൊ​ടു​വ​ള​ളി​യി​ലും സ്ഥാ​നാ​ര്‍​ഥി​യാ​രാ​ണെ​ന്ന് അ​താ​ത് പാ​ര്‍​ട്ടി​ക​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ബാ​ക്കി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​യി. മൂ​ന്നു മു​ന്ന​ണി​ക​ളി​ലെ​യും സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വ്യ​ക്ത​മാ​യ​തോ​ടെ ഇ​നി തീ​പാ​റും പോ​രാ​ട്ട​ത്തി​നാ​ണ് നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​ക. നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ഏ​റെ മു​ന്നി​ലാ​ണ്. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​ചാ​ര​ണ​ത്തി​ല്‍ ഒ​രു​പ​ടി മു​ന്നി​ലാ​ണ്.

ഇ​തി​ന്‍റെ കു​റ​വ് തീ​ര്‍​ക്കാ​നാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ന്നു​മു​ത​ല്‍ രം​ഗ​ത്തി​റ​ങ്ങു​ന്ന​തോ​ടെ രാ​ഷ്ട്രീ​യ​ച്ചൂ​ടി​ല്‍ കോ​ഴി​ക്കോ​ട് തി​ള​ച്ചു​മ​റി​യും. കോ​ഴി​ക്കോ​ട്ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ലീ​ഗി​ന്‍റെ​യും സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ യു​വ​നി​ര​യ്ക്ക് പ്ര​തി​നി​ധ്യം ന​ല്‍​കി​യെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. കെ​എ​സ്‌​യു മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും നാ​ഷ​ണ​ല്‍ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എം.​അ​ഭി​ജി​ത്താ​ണ് വ​ട​ക​ര​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി ജ​ന​വി​ധി തേ​ടു​ന്ന​ത്.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ അ​ഡ്വ. വി​ദ്യാ ബാ​ല​കൃ​ഷ്ണ​നാ​ണ് എ​ല​ത്തൂ​രി​ല്‍ എ​ന്‍​സി​പി സ്ഥാ​നാ​ര്‍​ഥി എ.​കെ. ശ​ശീ​ന്ദ്ര​നോ​ട് ഏ​റ്റു​മു​ട്ടു​ന്ന​ത്. ബാ​ലു​ശ​രി​യി​ല്‍ സി​പി​എ​മ്മി​ന്‍റെ യു​വ​നേ​താ​വ് കെ.​എം. സ​ച്ചി​ന്‍​ദേ​വി​നോ​ട് മു​ട്ടാ​ന്‍ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജി​നാ​ണ് കോ​ണ്‍​ഗ്ര​സ് അ​വ​സ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ യു​വ​നി​ര​യെ കൂ​ടാ​തെ പു​തു​മു​ഖ​ങ്ങ​ളു​മു​ണ്ട്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മു​സ്‌​ലിം​ലീ​ഗ് ര​ണ്ടു വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ലൊ​ന്ന് പേ​രാ​മ്പ്ര​യി​ലാ​ണ്.

യൂ​ത്ത്‌​ലീ​ഗി​ലെ തീ​പ്പൊ​രി വ​നി​താ നേ​താ​വ് ഫാ​ത്തി​മ ത​ഹ്ലി​യ​യെ​യാ​ണ് പേ​രാ​മ്പ്ര​യി​ല്‍ സി​പി​എ​മ്മി​ലെ മു​തി​ര്‍​ന്ന നേ​താ​വ് ടി.​പി. രാ​മ​കൃ​ഷ്ണ​നോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ ലീ​ഗ് നേ​തൃ​ത്വം രം​ഗ​ത്തി​റ​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ കു​റ്റി​ച്ചി​റ ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യ ഫാ​ത്തി​മ യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. മു​ന്‍ ഹ​രി​ത ലീ​ഗ് നേ​താ​വാ​യ ഫാ​ത്തി​മ ത​ഹ്ലി​യ, നേ​താ​ക്ക​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഇ​ട​ക്കാ​ല​ത്ത് നേ​തൃ​ത്വ​ത്തി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​യി​രു​ന്നു. പി​ന്നീ​ട് ലീ​ഗ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് ഫാ​ത്തി​മ​യെ പാ​ര്‍​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍ യൂ​ത്ത്‌​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു​വാ​ണ് ഐ​എ​ന്‍​എ​ലി​ന്‍റെ അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​നോ​ട് മ​ത്സ​രി​ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​സിം കൂ​ട​ര​ഞ്ഞി പു​തു​മു​ഖ​മാ​ണ്. കൊ​ടു​വ​ള്ളി​യി​ല്‍ യൂ​ത്ത്‌​ലീ​ഗ് നേ​താ​വ് പി.​കെ. ഫി​റോ​സി​നെ പ​രി​ഗ​ണി​ച്ച​തി​ലൂ​ടെ​യും യു​വ​നേ​തൃ​ത്വ​ത്തി​ന് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് അ​വ​കാ​ശ​പ്പെ​ടാം.


കോ​ഴി​ക്കോ​ട്ടെ 13 സീ​റ്റു​ക​ളി​ല്‍ യു​ഡി​എ​ഫി​ല്‍ ലീ​ഗ്-6 (കു​റ്റ്യാ​ടി- പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള​ള), കൊ​ടു​വ​ള്ളി (പി.​കെ. ഫി​റോ​സ്), കു​ന്ന​മം​ഗ​ലം (എം.​എ. റ​സാ​ഖ്), പേ​രാ​മ്പ്ര (ഫാ​ത്തി​മ ത​ഹ്ലി​യ), തി​രു​വ​മ്പാ​ടി (കാ​സിം കൂ​ട​ര​ഞ്ഞി), കോ​ഴി​ക്കോ​ട് സൗ​ത്ത് (അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു), കോ​ണ്‍​ഗ്ര​സ്-5 (കൊ​യി​ലാ​ണ്ടി (കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍), കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് (അ​ഡ്വ. കെ. ​ജ​യ​ന്ത്), നാ​ദാ​പു​രം (കെ.​എം. അ​ഭി​ജി​ത്ത്), എ​ല​ത്തൂ​ര്‍ (വി​ദ്യാ ബാ​ല​കൃ​ഷ്ണ​ന്‍), ബാ​ലു​ശേ​രി (വി.​ടി. സൂ​ര​ജ്), യു​ഡി​എ​ഫ് -ആ​ര്‍​എം​പി​ഐ സ​ഖ്യം- 1 (വ​ട​ക​ര-​കെ.​കെ. ര​മ), യു​ഡി​എ​ഫ് അ​സോ​സി​യേ​റ്റ് അം​ഗം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് - 1 (ബേ​പ്പൂ​ര്‍-​പി.​വി. അ​ന്‍​വ​ര്‍) എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു​ക​ള്‍ വീ​തം വ​ച്ചി​രി​ക്കു​ന്ന​ത്. പി.​വി. അ​ന്‍​വ​റും കെ.​കെ. ര​മ​യും ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ര്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി. പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​യേ​ക്കും.


എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം-8 ( പേ​രാ​മ്പ്ര (ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍), ബേ​പ്പൂ​ര്‍ (പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്), കൊ​യി​ലാ​ണ്ടി (കെ. ​ദാ​സ​ന്‍), കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് (തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍), കു​റ്റ്യാ​ടി (കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി), തി​രു​വ​മ്പാ​ടി (ലി​ന്‍റോ ജോ​സ​ഫ്), ബാ​ലു​ശേ​രി (കെ.​എം. സ​ച്ചി​ന്‍​ദേ​വ്), കു​ന്ന​മം​ഗ​ലം (പി.​ടി.​എ. റ​ഹീം), എ​ന്‍​സി​പി-1 (എ​ല​ത്തൂ​ര്‍-​എ.​കെ. ശ​ശീ​ന്ദ്ര​ന്‍), ഐ​എ​ന്‍​എ​ല്‍-1 (കോ​ഴി​ക്കോ​ട് സൗ​ത്ത് -അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍, ആ​ര്‍​ജെ​ഡി-1 (വ​ട​ക​ര). സി​പി​ഐ- 1 (നാ​ദാ​പു​രം- പി. ​വ​സ​ന്തം) എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം. കൊ​ടു​വ​ള്ളി​യി​ല്‍ സി​പി​എ​മ്മോ സി​പി​എം സ്വ​ത​ന്ത്ര​നോ മ​ത്സ​രി​ക്കും. ഇ​വി​ട​ത്തെ സ്ഥാ​നാ​ര്‍​ഥി​യെ സി​പി​എം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.


എ​ന്‍​ഡി​എ​യി​ല്‍ ബി​ജെ​പി-11 (ബേ​പ്പൂ​ര്‍ -കെ.​പി. പ്ര​കാ​ശ്ബാ​ബു), കൊ​യി​ലാ​ണ്ടി (സി.​ആ​ര്‍. പ്ര​ഫു​ല്‍​കൃ​ഷ്ണ​ന്‍), എ​ല​ത്തൂ​ര്‍ (ടി. ​ദേ​വ​ദാ​സ്), കു​ന്ന​മം​ഗ​ലം (വി.​കെ. സ​ജീ​വ​ന്‍), കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് (ന​വ്യ ഹ​രി​ദാ​സ്), കോ​ഴി​ക്കോ​ട് സൗ​ത്ത് (ടി. ​റെ​നീ​ഷ്), പേ​രാ​മ്പ്ര (എം. ​മോ​ഹ​ന​ന്‍), കു​റ്റ്യാ​ടി (രാം​ദാ​സ് മ​ണ​ലേ​രി), വ​ട​ക​ര (കെ. ​ദി​ലീ​പ്), ബാ​ലു​ശേ​രി (സി.​പി. സ​തീ​ശ​ന്‍), നാ​ദാ​പു​രം (സി.​പി. വി​പി​ന്‍​ച​ന്ദ്ര​ന്‍), ബി​ഡി​ജെ​എ​സ്-1 (കൊ​ടു​വ​ള്ളി-​ഗി​രി പാ​മ്പ​നാ​ല്‍), ട്വ​ന്‍റി 20 -1 ( തി​രു​വ​മ്പാ​ടി-​സ​ണ്ണി തോ​മ​സ്) എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം.

 

Latest News

Corehub Up